സുബോധ് കുമാറിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഭാര്യ; പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ പോലീസ്‌ സ്‌റ്റേഷന് മുന്നിൽ ആത്മഹത്യ ചെയ്യും

  • 16
    Shares

ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സംഘപരിവാർ ഗുണ്ടകൾ ഉണ്ടാക്കിയ പശുകലാപത്തിന്റെ മറവിൽ കൊല്ലപ്പെട്ട സുബോധ്കുമാറിന്റെ ഭാര്യ കൂടുതൽ ആരോപണവുമായി രംഗത്ത്. സുബോധ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഭാര്യ രജനി റാത്തോർ പറഞ്ഞു. പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ബുലന്ദ്ഷർ പോലീസ് സ്‌റ്റേഷന് മുന്നിൽ സ്വയം വെടിവെച്ച് മരിക്കുമെന്നും രജനി പറഞ്ഞു

സംഘപരിവാർ ഗുണ്ടകളാണ് സുബോധ് കുമാറിനെ കൊന്നത്. സുബോധ്കുമാറിനെ ലക്ഷ്യം വെച്ചുള്ള കലാപമായിരുന്നു നടന്നതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പശു പ്രണനിയിനികൾ മർദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാർ.

തന്റെ ഭർത്താവ് ധീരനായിരുന്നുവെന്നും മുന്നിൽ നിന്നാണ് അദ്ദേഹം നയിക്കാറുണ്ടായിരുന്നതെന്നും രജനി റാത്തോർ പറയുന്നു. പ്രതിഷേധക്കാരെ അദ്ദേഹം ധീരമായി നേരിട്ടപ്പോൾ നാണംകെട്ട രീതിയിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാർ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകുകയായിരുന്നു. അദ്ദേഹത്തിന്റെ മൊബൈലും പിസ്റ്റളും കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും രജനി റാത്തോർ ആവശ്യപ്പെട്ടു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *