യുപിയിൽ സംഘപരിവാറുകാർ പശുകലാപത്തിന്റെ മറവിൽ കൊലപ്പെടുത്തിയ സുബോധ് കുമാറിന്റെ കുടുംബത്തെ യോഗി ആദിത്യനാഥ് സന്ദർശിച്ചു
ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ പശുകലാപത്തിന്റെ മറവിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ പോലീസുദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. കൊലപാതകം നടന്നിട്ട് രണ്ട് ദിവസമായിട്ടും സുബോധ് കുമാറിന്റെ കൊലപാതകത്തെ സംബന്ധിച്ച് യോഗി വാ തുറക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ നിർദേശവും യോഗിയെ തേടിയെത്തി. ഇതിന് പിന്നാലെയാണ് സുബോധ് കുമാറിന്റെ കുടുംബത്തെ കാണാൻ യോഗി തുനിഞ്ഞത്
സുബോധ് കുമാറിന്റെ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരംഗത്തിന് സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് പശുകലാപത്തിന്റെ മറവിൽ സുബോധ് കുമാറിനെ കൊന്നത്. മുഹമ്മദ് അഖ്ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്കുമാർ