അഖ്‌ലാഖ് വധം അന്വേഷിച്ചതു കൊണ്ടാണ് സുബോധ് കുമാര്‍ കൊല്ലപ്പെടാൻ കാരണം; വൻ ഗൂഢാലോചനയെന്ന് കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ സഹോദരി

  • 8
    Shares

ഉത്തർ പ്രദേശിലെ ബുലന്ദ്ഷറിൽ പശു കലാപത്തിന്റെ മറവിൽ പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണവുമായി മരിച്ച സുബോധ്കുമാർ സിംഗിന്റെ സഹോദരി. മുഹമ്മദ് അഖ്‌ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്കുമാർ സിംഗ്. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാർ ഗുണ്ടകളാണ് അഖ്‌ലാഖിനെ മർദിച്ചു കൊന്നത്.

അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതിനാലാണ് തന്റെ സഹോദരൻ കൊല്ലപ്പെട്ടതെന്ന് സുബോധ്കുമാറിന്റെ സഹോദരി ആരോപിച്ചു. ഇത് പോലിസിന്റെ ഗൂഢാലോചനയാണ്. സുബോധ്കുമാറിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും സ്മാരകം നിർമിക്കുകയും വേണം. ഞങ്ങൾക്ക് പണം വേണ്ട. ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി പശു പശു എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു

പശുക്കളെ കശാപ്പ് ചെയ്തുവെന്ന വാർത്ത പരന്നതിനെ തുടർന്നാണ് ബുലന്ദ്ഷറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘപരിവാർ നടത്തിയ കലാപം പോലീസ് സ്‌റ്റേഷനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. വെടിയേറ്റാണ് സുബോധ്കുമാർ കൊല്ലപ്പെട്ടത്. കലാപം തന്നെ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *