സംഘപരിവാറിന്റെ പശുകലാപം: ഇൻസ്പെക്ടർ സുബോധ്കുമാറിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്തതായി പോലീസ്
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സംഘപരിവാർ നടത്തിയ പശുകലാപത്തിന്റെ മറവിൽ പോലീസുദ്യോഗസ്ഥൻ സുബോധ്കുമാർ സിംഗിനെ വെടിവെച്ച് കൊന്ന മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി യുപി പോലീസ്. ടാക്സി ഡ്രൈവർ പ്രശാന്ത് നട്ടാണ് അറസ്റ്റിലായത്. സുബോധ്കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചതായും യുപി പോലീസ് അവകാശപ്പെടുന്നു
പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. സുബോധിന്റെ തോക്ക് തട്ടിയെടുത്ത ജോണിയെന്ന ആൾക്കൊപ്പം പ്രശാന്തിനെ വീഡിയോയിൽ കണ്ടതായി പോലീസ് ഇപ്പോൾ പറയുന്നു.
ബജ്റംഗ് ദൾ പ്രവർത്തകനായി യോഗേഷ് രാജാണ് കേസിലെ മുഖ്യപ്രതിയെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ യോഗേഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പോലീസ് ഇപ്പോൾ നടത്തുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.