വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി; ഭാര്യ ഭർത്താവിന്റെ സ്വത്തല്ല

  • 7
    Shares

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷൻമാരെ മാത്രം കുറ്റക്കാരാക്കുന്ന 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിധി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് 497ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി

വിവാഹ മോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാൽ അതൊരു ക്രിമിനൽ കുറ്റമല്ല. സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ കൂടി കുറ്റവാളിയാക്കണമെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.

ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷൻ കുറ്റക്കാരനാകുന്നതാണ് 497ാം വകുപ്പ്. ഭർത്താവ് പരാതിപ്പെട്ടാൽ ഭാര്യയുമായി ബന്ധപ്പെട്ടയാൾക്കെതിരെ ക്രിമിൽ നടപടി സ്വീകരിക്കാം. തന്റെ ഭർത്താവ് ഭാര്യയുമായി ബന്ധപ്പെട്ടാൽ സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *