സുപ്രീം കോടതി ഞങ്ങളുടേതെന്ന് ബിജെപി മന്ത്രി; രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ഞങ്ങളുടേതെന്ന ഉത്തർപ്രദേശ് മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചും വിമർശിച്ചും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. ബിജെപി മന്ത്രിയായ മുകുത് ബിഹാരി വർമയാണ് വിവാദ പ്രസ്താവന നടത്തിയത്. സുപ്രീം കോടതി ഞങ്ങളുടേതായതിനാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നായിരുന്നു മുകുതിന്റെ പ്രസ്താവന

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം നിർമിക്കും. അത് ഞങ്ങളുടെ നിശ്ചയദാർഢ്യമാണ്. ഇപ്പോൾ വിഷയം സുപ്രീം കോടതിയിലാണ്. സുപ്രീം കോടതിയും ഞങ്ങളുടേതാണ്. രാജ്യവും നിയമവും ഭരണവും രാമക്ഷേത്രവുമെല്ലാം ഞങ്ങളുടേതാണെന്നും മുകുത് ബിഹാരി വർമ പറഞ്ഞു

അയോധ്യകേസിൽ വാദം തുടരുന്നതിനിടെ അഭിഭാഷകനായ രാജേഷ് ധവാനാണ് പ്രസ്താവന കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളിൽ കോടതിക്ക് കടുത്ത പ്രതിഷേധമുണ്ട്. കോടതിക്ക് മുമ്പാകെ ഇരുവിഭാഗക്കാർക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സാധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *