ലഫ്റ്റനന്റ് ഗവർണർ പരമാധികാരിയല്ല; ഡൽഹിക്ക് പൂർണ സംസ്ഥാന പദവിയുമില്ല

  • 8
    Shares

രാജ്യതലസ്ഥാനമായ ഡൽഹിയുടെ പരാമാധികാരം ആർക്കെന്ന തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഡൽഹിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പക്ഷേ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അഭിപ്രായം തേടിയ ശേഷമേ ലഫ്റ്റനന്റ് ഗവർണർ തീരുമാനം എടുക്കാവു എന്ന് സുപ്രീം കോടതി വിധിച്ചു

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതിൽ രണ്ട് ജഡ്ജിമാർ പ്രത്യേകം വിധി പുറപ്പെടുവിച്ചു. മന്ത്രിസഭയും ലെഫ്റ്റനന്റ് ഗവർണറും ആരോഗ്യകരമായ ബന്ധം നിലനിർത്തണമെന്ന് കോടതി പറഞ്ഞു. ലഫ്റ്റനന്റ് ഗവർണർ പദവി ഗവർണർ പദവിക്ക് തുല്യമല്ലെന്നും കോടതി ഓർമിപ്പിച്ചു

മന്ത്രിസഭയുടെ ഉപദേശപ്രകാരമായിട്ടായിരിക്കണം ലഫ്. ഗവർണർ പ്രവർത്തിക്കേണ്ടത്. ഭരണഘടനാപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടത്. ലഫ്. ഗവർ പരമാധികാരിയല്ലെന്നും ഭരണഘടനാ ബഞ്ച് വിധിച്ചു. കെജ്രിവാൾ സർക്കാരിന് വിജയം നൽകുന്നതാണ് സുപ്രീം കോടതിയുടെ വിധി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാൻവിൽകർ, ഡി വൈ ചന്ദ്രഡൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്. ഡൽഹി സർക്കാരിന് വേണ്ടി പി ചിദംബരം, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ഇന്ദിര ജയ്‌സിംഗ് എന്നിവരും കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗും കേസിൽ ഹാജരായിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *