മോദിക്കെതിരെ നടപടിയെടുക്കാൻ കമ്മീഷനോട് ആവശ്യപ്പെടണമെന്ന ഹർജി സുപ്രീം കോടതി തള്ളി

നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ നീതിയുക്തമായ നടപടി ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം നടപടി എടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. നടപടികളിൽ പരാതിയുണ്ടെങ്കിൽ മറ്റ് അപ്പീൽ മാർഗങ്ങൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു. മോദിക്ക് തുടർച്ചയായി എട്ട് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത്.

നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടും മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാൻ മുട്ടുവിറയ്ക്കുകയാണ്. ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത തരംതാണ രീതിയിൽ സൈന്യത്തെ വരെ രാഷ്ട്രീയവത്കരിക്കുന്ന പ്രചാരണമാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവായ മോദി നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *