മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

Loading...

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കണമെങ്കിൽ അവർ തന്നെ ഹർജിയുമായി വരട്ടെയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് സുപ്രീം കോടതിയെ സമീപിച്ചത്. പർദ നിരോധിക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളിക്കളഞ്ഞു. വില കുറഞ്ഞ പ്രസിദ്ധിക്ക് വേണ്ടിയാണ് ഇത്തരം ഹർജികളെന്ന് കോടതി നിരീക്ഷിച്ചു. ചീപ് പബ്ലിസിറ്റിയാണ് ഹർജിക്കാൻ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *