ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച മുൻ ജീവനക്കാരി ആഭ്യന്തര സമിതിക്ക് മുന്നിൽ ഹാജരായി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീം കോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ആഭ്യന്തര പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്.

സുപ്രീം കോടതി സെക്രട്ടറി ജനറലും സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ ജീവനക്കാരിയുടെ അഭിഭാഷകനെ കോടതി മുറിയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചില്ല. പരാതിക്കാരിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. പരാതിക്കാരിയുടെ മൊഴി രഹസ്യമാക്കി വെക്കണമെന്നാണ് സമിതി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *