അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരെ വീട്ടുതടങ്കലിൽ വെച്ചാൽ മതിയെന്ന് സുപ്രീം കോടതി

  • 9
    Shares

ഭീമ കൊറേഗാവ് സംഭവത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരെ വീട്ടിലെത്തിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകർ വെർനൻ ഗോൺസാൽവസ്, അരുൺ ഫെരേര, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്

ചരിത്രകാരി റൊമി ഥാപർ, പ്രഭാത് പട്‌നായിക്, സതീശ് ദേശ്പാണ്ഡെ തുടങ്ങിയവർ അറസ്റ്റിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് ദലിത്-സവർണ സംഘർഷത്തിൽ മാവോയിസ്റ്റ് ബ്‌നധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

ജയിലാക്കിയവരെ വീട്ടുതടങ്കലിൽ വെച്ചാൽ മതിയെന്നാണ് കോടതി ഉത്തരവിട്ടത്. മഹാരാഷ്ട്ര സർക്കാർ, പൂനെ പോലീസ്, കേന്ദ്രസർക്കാർ എന്നിവർക്ക് കോടതി നോട്ടീസയച്ചു. വ്യാഴാഴ്ച അടുത്ത വാദം കേൾക്കുന്നതുവരെ ഇടക്കാല ഉത്തരവ് നിലനിൽക്കും. അറസ്റ്റിലായവരെ പൂനെയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കത്തിന് ഇതോടെ തിരിച്ചടിയായി.

ജനാധിപത്യത്തിന്റെ സേഫ്റ്റിവാളാണ് എതിരഭിപ്രായങ്ങൾ എന്നും ഇത് മാനിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *