വധശിക്ഷക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി; വിയോജിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ്

  • 8
    Shares

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിർത്തണമോയെന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധി. വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് മൂന്നംഗ ബഞ്ച് വിധിച്ചു. ബഞ്ചിൽ രണ്ട് പേർ അനുകൂലിക്കുകയും ഒരാൾ വിയോജിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ ദീപക് ഗുപ്ത, കുര്യൻ ജോസഫ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് വധശിക്ഷ നിയമപരമായി നിലനിൽക്കുമോയെന്ന് പരിശോധിച്ചത്. കുര്യൻ ജോസഫ് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. വധശിക്ഷ ആവശ്യമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വധശിക്ഷ നൽകുന്നത് കൊണ്ട് സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ കുറവ് വരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

എന്നാൽ വധശിക്ഷയുടെ കാര്യത്തിൽ തിരുത്തലുകൾ ആവശ്യമില്ലെന്ന് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. അപൂർവം കേസുകളിൽ വധശിക്ഷ ഒഴിവാക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *