50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണാനാകില്ല; എതിർപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

  • 6
    Shares

50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുന്നതിൽ എതിർപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. 50 ശതമാനത്തിലേറെ വിവിപാറ്റുകൾ എണ്ണേണ്ട ആവശ്യമില്ല. ഇത് വോട്ടെണ്ണൽ 6 ദിവസം നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

കൂടുതൽ വിവിപാറ്റ് രസീതുകൾ എണ്ണുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയിക്കാൻ കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചിരു്ന്നു. ഇതിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ തുടങ്ങി 21 പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *