മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്ന പരസ്യവുമായി സർഫ് എക്‌സൽ; ബഹിഷ്‌കരണ ആഹ്വാനവുമായി അസഹിഷ്ണുത പൊട്ടിയൊലിച്ച ഹിന്ദു തീവ്രവാദികൾ

  • 174
    Shares

മതസൗഹാർദത്തെ പ്രോത്സാഹിപ്പിക്കുന്ന സർഫ് എക്‌സലിന്റെ പരസ്യത്തിനെതിരെ ഹിന്ദു തീവ്രവാദികളുടെയും സംഘപരിവാറിന്റെയും സൈബർ ആക്രമണം. #boycottsurfexcel എന്ന ഹാഷ്ടാഗിലാണ് സംഘപരിവാറുകാർ സർഫ് എക്‌സലിനെതിരെ സൈബർ ആക്രമണം നടത്തുന്നത്.

ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെൺകുട്ടി തന്റെ സുഹൃത്തായ മുസ്ലിം കുട്ടിയെ അവന്റെ വസ്ത്രത്തിൽ ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിക്കുന്നതാണ് പരസ്യത്തിലുള്ളത്. പള്ളിയിലെത്തിച്ച സുഹൃത്തിനെ ഇറക്കി വിടുമ്പോൾ ഞാൻ നിസ്‌കരിച്ച ശേഷം വേഗം വരാമെന്നും നമുക്ക് ചായത്തിൽ കളിക്കാമെന്നും കുട്ടികൾ പറയുന്നു. ഈ പരസ്യമാണ് ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

മതസൗഹാർദമെന്ന് കേട്ടിട്ട് പോലുമില്ലാത്ത തീവ്രവാദികളാണ് പരസ്യത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സർഫ് എക്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി സംഘപരിവാറുകാരാണ് ഉത്പന്നം ബഹിഷ്‌കരിക്കാൻ ആഹ്വാനം നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *