സർജിക്കൽ സ്‌ട്രൈക്കിന്റെ പുതിയ വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടു

  • 12
    Shares

2016 സെപ്റ്റംബർ 28ന് പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിന്റെ പുതിയ വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടു. മിന്നലാക്രമണത്തിന് രണ്ട് വർഷം തികയുന്ന അവസരത്തിലാണ് വീഡിയോ പുറത്തുവിട്ടത്.

ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാക് അധീന കാശ്മീരിൽ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഇന്ത്യൻ കമാൻഡോകളുടെ ഹെൽമെറ്റിൽ പിടിപ്പിച്ച ക്യാമറകളിൽ നിന്ന് ലഭിച്ച വീഡിയോയാണ് പുറത്തുവിട്ടത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *