ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സുഷമാ സ്വരാജ്

  • 5
    Shares

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ സുഷമാ സ്വരാജ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും. അറുപത്തിയാറുകാരിയായ സുഷമ മധ്യപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമാണ്

ഇൻഡോറിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ഇനി താൻ മത്സരിക്കാനില്ലെന്ന കാര്യം സുഷമാ സ്വരാജ് വ്യക്തമാക്കിയത്. 25ാം വയസ്സിൽ ഹരിയാനയിൽ മന്ത്രിയായ വ്യക്തിയാണ് സുഷമാ സ്വരാജ്. നരേന്ദ്രമോദി മന്ത്രിസഭയിൽ ഏറ്റവുമധികം പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മന്ത്രി കൂടിയാണവർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *