ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടം തുറന്നു

  • 9
    Shares

മനാമ: പവിഴ ദീപായ ബഹ്റൈനിൽ ഇന്ത്യൻ എംബസ്സി ഇനി മുതൽ പുതിയ കെട്ടിടത്തിൽ. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിർവ്വഹിച്ചു. ഇന്ത്യൻ എംബസി 1973 മുതൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

2013 ഡിസംബറിൽ അന്നത്തെ വിദേശ കാര്യ മന്ത്രിയായിരുന്ന സൽമാൻ ഖുർഷിദാണ് പുതിയ എംബസി കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ ആർക്കിടെക്ചർ, കൺസൾട്ടിങ് എഞ്ചിനീയർമാരാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്.

ചരിത്രപരമായ ഇന്ത്യ-ബഹ്‌റൈൻ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വാസ്തു ശിൽപ രീതിയിൽ അബ്ദുൾ റഹ്മാൻ അൽ മൻസൂരി കോൺട്രാക്ടിംഗ് കമ്പനിയാണ് 7, 598 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. കോൺസുർ ഓഫീസ്, ലൈബ്രറി, ഇൻറർവ്യൂ ഹാൾ, ലേബർ സെക്ഷൻ ഹാൾ, മൾട്ടി പർപ്പസ് ഹാൾ എന്നീ സൗകര്യങ്ങളും പുതിയ എംബസി കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ തുടങ്ങഇ മറ്റ് മുതിർന്ന ഉദോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *