ഭൂമിയിലും ബഹിരാകാശത്തും മിന്നലാക്രമണം നടത്താൻ കാവൽക്കാരനെ ചങ്കുറപ്പുണ്ടായിരുന്നുള്ളു: സ്വയം തള്ളുമായി നരേന്ദ്രമോദി

  • 16
    Shares

ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണവും രാഷ്ട്രീയ പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മീററ്റിൽ നടന്ന ബിജെപി പ്രചാരണ പരിപാടിയിൽ പതിവുപോലെ സ്വയം പുകഴ്ത്തലിനായിരുന്നു മോദി കൂടുതൽ സമയവും മാറ്റിവെച്ചത്.

ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താൻ നെഞ്ചുറപ്പുള്ള കാവൽക്കാരന് മാത്രമേ സാധിച്ചുള്ളുവെന്ന് നരേന്ദ്രമോദി പറഞ്ഞു. അടുത്തിടെയായി തന്നെ കാവൽക്കാരനെന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ട്വിറ്ററിൽ ചൗക്കിദാർ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.

ഞാൻ എന്താണ്, ചെയ്തത്. മറ്റുള്ളവർ ചെയ്യാത്തത് എന്താണ് എന്നൊക്കെ വരുന്ന കണക്കുകൾ വരും ദിവസങ്ങളിൽ നിങ്ങൾക്ക് ലഭിക്കും. വികസനത്തിന്റെ വഴിയിലൂടെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. എന്നാൽ പ്രതിപക്ഷത്തിന് നയമോ മാർഗരേഖയോ ഒന്നുമില്ല.

ഉപഗ്രഹ വേധ മിസൈൽ വിജയത്തെ പ്രതിപക്ഷം നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. സത്യത്തിൽ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിൽ ഡി ആർ ഡി ഒയെ അഭിനന്ദിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *