താജ്മഹൽ പള്ളിയിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നമസ്കാരം നിരോധിച്ചു
താജ്മഹൽ പള്ളിയിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നമസ്കാരം നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിലക്ക്. നിസ്കാരത്തിന് മുമ്പ് ദേഹശുദ്ധി വരുത്തുന്ന ഹൗൾ അധികൃതർ അടച്ചു. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
താജ്മഹലിന്റെ സുരക്ഷയെ കരുതിയാണ് നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു. സുപ്രീം കോടതി ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും അധികൃതർ പറയുന്നു. കേന്ദ്രസർക്കാർ തുടരുന്ന മുസ്ലിം വിരുദ്ധ സമീപനങ്ങളുടെ ഭാഗമാണ് വിലക്കെന്ന് താജ്മഹൽ ഇൻതിസാമിയ കൗൺസിൽ അധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഹുസൈൻ സൈദി ആരോപിച്ചു