ഒന്നുമില്ലെങ്കിൽ താജ്മഹൽ അടിച്ചുതകർക്കു; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

  • 35
    Shares

ചരിത്രസ്മാരകമായ താജ്മഹലിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒന്നുമില്ലെങ്കിൽ താജ്മഹലിനെ അടിച്ചുതകർക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് പറഞ്ഞു.

താജ്മഹലിനെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദീകരിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോടും യുപി സർക്കാരിനോടും നിർദേശിച്ചിട്ടുണ്ട്. ടിവി ടവർ പോലെയിരിക്കുന്ന ഈഫൽ ടവർ കാണാൻ 80 ലക്ഷം സന്ദർശകരാണ് എത്തുന്നത്. അതിനേക്കാൾ മനോഹരമാണ് നമ്മുടെ താജ്. മികച്ച രീതിയിൽ സംരക്ഷിച്ചാൽ സർക്കാരിന് അതിലൂടെ വിദേശ നാണ്യം വർധിപ്പിക്കനാകും

ഒരേയൊരു ചരിത്ര സ്മാരകത്തിലൂടെ രാജ്യത്തിലെ പ്രശ്‌നം പരിഹരിക്കാം. നിങ്ങളുടെ അനാസ്ഥയെ തുടർന്ന് എത്ര നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. താജിന് ചുറ്റും പുകമലിനീകരണം ഉണ്ടാകുന്ന സ്രോതസ്സ് കണ്ടെത്താനും തടയാനുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കാനും പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *