തമിഴ്‌നാട് പോലീസ് ഡാ; ഗർഭിണിയെ ട്രെയിനിൽ നിന്നിറക്കാൻ മുതുക് ചവിട്ടുപടിയാക്കി

  • 1
    Share

രാജ്യമെമ്പാടും പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാർത്ത വരുമ്പോൾ തന്നെ തമിഴ്‌നാട്ടിൽ നിന്നൊരു നല്ല വാർത്ത. സിഗ്നൽ തകരാറിനെ തുടർന്ന് വഴിയിലായ ട്രെയിനിൽ നിന്നിറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിക്ക് സ്വന്തം മുതുക് ചവിട്ട് പടിയാക്കി നിന്നു കൊടുത്തു തമിഴ്‌നാട് പോലീസുകാർ

തമിഴ്‌നാട് ആംഡ് റിസർവിലെ പോലീസുകാരാണ് ഗർഭിണിക്കായി സ്വയം ചവിട്ടുപടിയായി മാറിയത്. ധനശേഖരൻ, മണികണ്ഠൻ എന്നീ പോലീസുകാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കയ്യടികൾ ഉയരുകയാണ്. അമുത എന്ന യുവതിക്ക് വേണ്ടിയാണ് ഇവർ സ്വയം ചവിട്ടുപടിയായത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിനും പാളവും തമ്മിലുള്ള ഉയരമാണ് അമുതക്ക് ഇറങ്ങാൻ സാധിക്കാതിരുന്നതിന് കാരണം. രണ്ട് മണിക്കൂറോളം സമയം യുവതി ട്രയിനിൽ നിന്ന് ഇറങ്ങാനാകാതെ അതിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടക്ക് പോലീസ് കൺട്രോൾ റൂമിലേക്ക് സഹായത്തിനായി ഫോൺ കോളുകളും പ്രവഹിച്ചിരുന്നു

ഇത്തരത്തിലുള്ള ഫോൺ കോൾ വഴിയാണ് പട്രോളിംഗിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും വിവരമറിയാൻ സാധിച്ചത്. തുടർന്ന് ഇവർ ട്രെയിനിന് അടുത്തെത്തുകയും ബോഗിക്ക് താഴെയായി കുനിഞ്ഞ് നിൽക്കുകയുമായിരുന്നു. തുടർന്ന് അമുത ഇവരുടെ മുതുകിൽ ചവിട്ടി സുരക്ഷിതമായി തന്നെ താഴേക്ക് ഇറങ്ങുകയും ചെയ്തു. കൂടാതെ പ്രായമായ സ്ത്രീകളെ അടക്കം ഇവർ എടുത്ത് ഇറക്കുകയും ചെയ്തുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *