കേന്ദ്രസർക്കാരിന്റെ എതിർപ്പ് തള്ളി; തരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കാണുന്ന എംഎൽഎയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാൻ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി. യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് നടപടി

കേന്ദ്രസർക്കാരിന്റെ എതിർപ്പ് തള്ളിയാണ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. ഇതൊരു രാഷ്ട്രീയ സന്ദർശനമാകരുതെന്ന് കോടതി നിർദേശം നൽകി. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവർത്തകനെ കാണാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി

തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നുമായിരുന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ആഗസ്റ്റ് 4ന് തരിഗാമിയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നതായും അതിന് ശേഷം യാതൊരു വിവരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *