മൂന്ന് നേരവും അധ്യാപകർ സെൽഫി എടുത്ത് അയക്കണമെന്ന് യു പി സർക്കാർ; പ്രതിഷേധവുമായി അധ്യാപക സംഘടന

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സെൽഫി നിർദേശത്തിനെതിരെ അധ്യാപക സംഘടന. സർക്കാർ സ്‌കൂളിലെ അധ്യാപകർ അവരുടെ ഹാജർ അറിയിക്കാനായി വിദ്യാർഥികൾക്കൊപ്പം സെൽഫി എടുത്ത് മേലധികാരികൾക്ക് അയച്ചുകൊടുക്കാനാണ് നിർദേശം. ഇതിനായി പ്രേരണ എന്ന പേരിൽ പുതിയ ആപ്പും ആരംഭിച്ചിട്ടുണ്ട്.

വ്യക്തികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയെ പൂർണമായും ഹനിക്കുന്ന നടപടിയാണിതെന്ന് അധ്യാപക സംഘടന അറിയിച്ചു. നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഗവ. പ്രൈമറി സ്‌കൂൾ അപെക്‌സ് ബോഡി എന്ന സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *