പരിക്ക് വിവാദം പുകയുന്നു, ഭുവനേശ്വർ കുമാറിന്റേയും സാഹയുടെയും ക്രിക്കറ്റ് കരിയർ ഭീഷണിയിൽ

Loading...
  • 291
    Shares

ലണ്ടൻ: ഇന്ത്യൻ താരങ്ങളായ ഭുവനേശ്വർ കുമാറിന്റേയും വൃദ്ധിമാൻ സാഹയുടേയും പരിക്ക് ടീം അധികൃതരുടെ അനാസ്ഥ മൂലം വഷളാക്കിയതായി ആരോപണം. ടീം ഫിസിയോയും സഹ പരിശീലകരുമാണ് ആരോഭണവിധേയരായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ച് കുലുക്കുകയാണ് ഈ പരിക്ക് വിവാദം. സാഹയുടെ ക്രിക്കറ്റ് കരിയർ തന്നെ ഭീഷണിയാകും വിധത്തിലാണ് പെരുവിരലിനേറ്റ പരിക്ക് ചികിൽസിച്ചു കുളമാക്കിയതെന്നാണ് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോ അശ്രദ്ധമായി കൈകാര്യം ചെയ്താണ് പരുക്ക് വഷളാക്കിയത്.

വിരലിലെ പരുക്കിന് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമായി. അടുത്ത മാസം സാഹയെ ഇംഗ്ലണ്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. ഈ വർഷം ഒടുവിൽ നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കു പോലും ടീമിലേക്കു തിരിച്ചെത്താൻ സാഹയ്ക്കു കഴിയില്ല. ഐപിഎൽ മൽസരത്തിനിടെയാണു സാഹയ്ക്കു പരുക്കേറ്റത്. തുടർന്ന് ഇന്ത്യൻ ടീമിനൊപ്പമുള്ള മൽസരങ്ങളിൽ നിന്നു വിട്ടുനിന്നു. ഏറെ വൈകാതെ തിരിച്ചെത്താമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

എന്നാൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് എന്നു തിരിച്ചുവരാൻ കഴിയുമെന്നുറപ്പിക്കാൻ പോലും കഴിയാത്ത വിധം പരിക്ക് ചികിൽസിച്ചു വഷളാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സാഹയെ ഉൾപ്പെടുത്തിയിരുന്നില്ല. അതെസമയം ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കളിപ്പിച്ചത് പരുക്കുമാറാതെയെന്ന ആരോപണവും ശക്തമാണ്. ഐപിഎൽ കാലം മുതൽ പുറംവേദന നിമിത്തം ബുദ്ധിമുട്ടുന്ന ഭുവനേശ്വർ കുമാർ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പരുക്കുമൂലം കളിച്ചിരുന്നില്ല. നിർണായകമായ മൂന്നാം ഏകദിനത്തിൽ കളിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച സിലക്ഷൻ കമ്മിറ്റി, ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. പരിക്കുമൂലം താരം ബുദ്ധിമുട്ടുകയാണെന്നും പൂർണ സൗഖ്യം പ്രാപിക്കാതെ താരത്തെ കളിപ്പിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു.

ഇതോടെയാണ് മൂന്നാം ഏകദിനത്തിൽ ഭുവിയെ കളിപ്പിച്ചത് പരുക്കോടെയാണെന്ന് വ്യക്തമായത്. മൂന്നാം ഏകദിനത്തിനു പിന്നാലെ ഭുവനേശ്വർ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഐപിഎൽ സീസണിൽ ബാധിച്ച പുറംവേദന മൂലം അന്നുതന്നെ ചില മൽസരങ്ങൾ ഭുവനേശ്വർ കുമാറിനു നഷ്ടമായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മൽസരത്തിൽനിന്ന് ഭുവിക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു ഇത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *