മോദിക്കെതിരെ മത്സരിക്കാനാകില്ല; തേജ് ബഹാദൂറിന്റെ ഹർജി സുപ്രീം കോടതി തള്ളി

വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനിരുന്ന മുൻ സൈനികനും മഹാസഖ്യത്തിന്റെ സ്ഥാനാർഥിയുമായ തേജ് ബഹാദൂർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

രാജ്യത്തോട് കൂറ് കാണിക്കാത്തതിനും അഴിമതിക്കും സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് പറഞ്ഞാണ് തേജ് ബഹാദൂറിന്റെ നാമനിർദേശ പത്രിക തള്ളിയിരുന്നത്. സൈന്യത്തിൽ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്നും പുറത്താക്കിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *