വാരണാസിയിൽ തേജ് ബഹാദൂറിന് മഹാസഖ്യത്തിന്റെ പിന്തുണ; മോദിക്കെതിരെ കച്ച മുറുകി

സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെ കുറിച്ച് സമൂഹ മാധ്യമം വഴി പ്രതികരിച്ചതോടെ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹാദൂർ യാദവിനെ വാരണാസിയിൽ മഹാസഖ്യത്തിന്റെ സ്ഥനാർഥിയായി പ്രഖ്യാപിച്ചു. സമാജ് വാദി പാർട്ടി സ്വന്തം സ്ഥാനാർഥിയായ ശാലിനി യാദവിനെ പിൻവലിച്ച ശേഷമാണ് തേജ് ബഹാദൂറിന് പിന്തുണ പ്രഖ്യാപിച്ചത്.

മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് എസ് പി-ബിഎസ്പി സഖ്യം തേജിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയിരുന്നുവെങ്കിൽ മഹാസഖ്യം അവരെ പിന്തുണക്കുമായിരുന്നു.

സൈന്യത്തെ, പ്രത്യേകിച്ച് അർധ സൈനിക വിഭാഗത്തെ മോദി സർക്കാർ എങ്ങനെ തകർക്കുന്നുവെന്ന് തുറന്നു കാണിക്കാനാണ് മോദിക്കെതിരെ മത്സരിക്കുന്നതെന്ന് തേജ് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *