മോശം ഭക്ഷണം നൽകുന്നുവെന്ന് പരാതിപ്പെട്ടതിന് പുറത്താക്കിയ ജവാൻ നരേന്ദ്രമോദിക്കെതിരെ മത്സരത്തിന്

  • 51
    Shares

സൈനികർക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന് ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബി എസ് എഫ് ജവാൻ തേജ് ബഹാദൂർ യാദവ് വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കും.

സൈനികരുടെ പേരിൽ വോട്ട് ചോദിക്കുന്ന നരേന്ദ്രമോദി അവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അർധ സൈനിക വിഭാഗങ്ങളെ സർക്കാർ എങ്ങനെയാണ് തകർക്കുന്നത് എന്ന് കാണിക്കാനുമാണ് മത്സരിക്കുന്നതെന്ന് തേജ് ബഹാദൂർ പറഞ്ഞു

സ്വതന്ത്ര സ്ഥാനാർഥിയായിട്ടാകും തേജ് ബഹാദൂർ യാദവ് വാരണാസിയിൽ മത്സരിക്കുക. വിവിധ പാർട്ടികൾ തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. വാരണാസിയിലെ മുൻ സൈനികരുടെയും കർഷകരുടെയും പിന്തുണ തനിക്കുണ്ടാകുമെന്നും ഈ സൈനികൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *