കഞ്ചാവടിച്ച് കിറുങ്ങി ശിവന്റെ അവതാരമാണെന്ന് പറയും, പാവാടയും ബ്ലൗസും ധരിച്ച് രാധയാണെന്ന് പറയും: തേജ് പ്രതാപിനെതിരെ ഭാര്യയുടെ പരാതി

ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാദ് യാദവിനെതിരെ പരാതിയുമായി ഭാര്യ ഐശ്വര്യ റായി. തേജ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് ഐശ്വര്യ വെളിപ്പെടുത്തി. വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തൽ

സ്ഥിരമായി കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന തേജ് ഇത് മൂത്ത് കഴിഞ്ഞാൽ താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് അവകാശപ്പെടും. ചിലപ്പോൾ കൃഷ്ണനെ പോലെയും ചിലപ്പോൾ ശിവനെ പോലെയും വേഷം ധരിക്കും. ചില സമയത്ത് പാവടയും ബ്ലാസും കൃത്രിമ മുടിയുമൊക്കെ ധരിച്ച് രാധായാണെന്നും പറയുമെന്ന് ഐശ്വര്യ ഹർജിയിൽ പറയുന്നു.

കഞ്ചാവ് ഭഗവാൻ ശിവന്റെ പ്രസാദാണ്, അതുപയോഗിക്കരുതെന്ന് പറയാൻ പാടില്ലെന്നാണ് തേജ് പറയുന്നതെന്ന് ഐശ്വര്യ പറഞ്ഞു. 2018 മേയിലാണ് തേജിന്റെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *