ഇന്ത്യയുടെ പ്രശ്‌നങ്ങൾക്ക് ‘കാരണക്കാരനായ’ നെഹ്‌റുവിനെ കണ്ടെത്തുന്നവർക്ക് മോദിജി എഴുതിയ എക്‌സാം വാരിയേഴ്‌സിന്റെ കോപ്പി ഓഫർ ചെയ്ത് ടെലഗ്രാഫ്

  • 49
    Shares

ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരൻ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നാണ് സംഘപരിവാർ നേതാക്കളുടെ ആരോപണം. ബിജെപി സർക്കാറിന്റെ ചരിത്രപരമായ മണ്ടത്തരങ്ങളുടെ ഉത്തരവാദിത്വവും സംഘ്പരിവാർ നേതാക്കൾ കൊണ്ടുചെന്ന് കൊടുക്കുന്നത് നെഹ്‌റുവിനായിരിക്കും. ഏറ്റവുമൊടുവിൽ കാശ്മീർ പ്രശ്‌നത്തിന്റെ കാരണക്കാരനും നെഹ്‌റുവാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കണ്ടുപിടിത്തം. ഇതിനെ അതിരൂക്ഷമായി പരിഹസിക്കുകയാണ് ദി ടെലഗ്രാഫ് ദിനപത്രം

ഇന്ത്യയുടെ യഥാർഥ പ്രശ്‌നക്കാരനായ ജവഹർലാൽ നെഹ്‌റുവിനായി വാണ്ടട് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയാണ് ടെലഗ്രാഫ് സംഘപരിവാർ വാദങ്ങളെ പരിഹസിക്കുന്നത്. മസൂദ് അസറിനെ രക്ഷപ്പെടുത്താൻ സഹായിച്ചു. അച്ഛേ ദിൻ നടപ്പാക്കുന്നതിൽ മോദിയെ തടഞ്ഞു, പതിനഞ്ച് ലക്ഷം കൊടുക്കുന്നതിൽ നിന്ന് മോദിയെ തടഞ്ഞുനിർത്തി തുടങ്ങിയ കാരണങ്ങളും ടെലഗ്രാഫിന്റെ വാണ്ടട് നോട്ടീസിൽ പറയുന്നു.

മോദിയെ കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ച സമ്മാനമാണ് അതിലും രസകരം. നരേന്ദ്രമോദി എഴുതിയ എക്‌സാം വാരിയേഴ്‌സ്(പരീക്ഷാ പോരാളികൾ) എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയാണ് സമ്മാനമായി ലഭിക്കുക. പത്രത്തിന്റെ ഫ്രണ്ട് പേജിലാണ് രസകരമായ നോട്ടീസും സംഘപരിവാറിനെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പുമുള്ളത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *