തെലങ്കാനയിലെ സീറ്റ് നില അഞ്ചിൽ നിന്ന് ഒന്നായി ചുരുങ്ങി; പികെ കൃഷ്ണദാസിനെ ചുമതലകളിൽ നിന്നുമാറ്റി

  • 14
    Shares

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് പി കെ കൃഷ്ണദാസിനെ ബിജെപി ദേശീയ നേതൃത്വം മാറ്റി. അഞ്ച് സീറ്റുണ്ടായിരുന്നത് ഒന്നായി ചുരുങ്ങിയതിനെ തുടർന്നാണ് നടപടി. കൂടാതെ ബിജെപിയുടെ വോട്ടുശതമാനത്തിലും വലിയ ഇടിവ് സംഭഴിച്ചിരുന്നു.

ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം വന്ന് പ്രചാരണം നയിച്ചിട്ടും സംസ്ഥാനത്ത് അനക്കങ്ങളുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയിരുന്നു. കൃഷ്ണദാസിന് പകരം കർണാടകയിൽ നിന്നുള്ള അരവിന്ദ് ലിമ്പാവലിക്കാണ് ചുമതല നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *