തെലങ്കാനയിൽ ചന്ദ്രശേഖര റാവു രണ്ടാം വട്ടവും മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
തെലങ്കാന മുഖ്യമന്ത്രി പദത്തിലേക്ക് ചന്ദ്രശേഖര റാവു വീണ്ടും. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.34ന് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേൽക്കും. ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ് 1.34ന് തീരുമാനിച്ചത്. ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്ന് തന്നെയാണ് കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ചന്ദ്രശേഖര റാവുവിനൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഢ ചെയ്യും. രാജ്ഭവനിലാണ് ചടങ്ങ് നടക്കുക. 119 അംഗ സഭയിൽ 88 സീറ്റുകളാണ് ടി ആർ എസിനുള്ളത്.