സമരപന്തലിലെ ഇരിപ്പടത്തെ ചൊല്ലി കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തല്ല്; നിലത്ത് കിടന്നുരുണ്ടവരിൽ ഒരാൾ മുൻ കേന്ദ്രമന്ത്രി

തെലങ്കാനയിൽ സർക്കാരിനെതിരായ പ്രതിഷേധ സമരം കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തല്ലിൽ കലാശിച്ചു. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹനുമന്ത റാവുവും ഒരു പ്രാദേശിക നേതാവും തമ്മിലാണ് അടിയുണ്ടായത്.

സംസ്ഥാനത്തെ സ്‌കൂൾ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പരീക്ഷാ ഫലങ്ങൾ വന്നതിന് ശേഷം തെലങ്കാനയിൽ 22 കുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. സമരത്തിനായി എത്തിയ നേതാക്കളിൽ ഇരിപ്പടത്തെ ചൊല്ലി ഹനുമന്ത റാവുവും പ്രാദേശിക നേതാവായ നാഗേഷ് മുദിരാജും വാക്കുതർക്കം ആരംഭിക്കുകയായിരുന്നു

വാക്‌പോര് പിന്നെ അടിയിലേക്ക് നീണ്ടു. ഇരുവരും നിലത്ത് കിടന്ന് ഉരുളുകളും പരസ്പരം ചവിട്ടുകയും വരെ ചെയ്യുന്നുണ്ടായിരുന്നു. മറ്റ് നേതാക്കൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *