ഇതര ജാതിക്കാരനെ വിവാഹം ചെയ്തു; തെലങ്കാനയിൽ യുവതിയെ ബന്ധുക്കൾ അടിച്ചുകൊന്ന് കത്തിച്ചു

  • 11
    Shares

ഇതര ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ ചേർന്ന് അടിച്ചു കൊന്നു. തെലങ്കാനയിലെ മഞ്ചീരിയൻ ജില്ലയിലെ കലമഗുഡു ഗ്രാമത്തിലാണ് സംഭവം. പിന്ദി അനുരാധയെന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്. അനുരാധയെ കൊന്ന ശേഷം മൃതദേഹം കത്തിച്ച് ചിതാഭസ്മം അരുവിയിലൊഴുക്കുകഗകയും ചെയ്തു

ഗ്രാമത്തിലെ തന്നെ അയ്യൊരു ലക്ഷ്മിരാജം എന്ന യുവാവിനെയാണ് അനുരാധ വിവാഹം ചെയ്തത്. ഡിസംബർ 3ന് ഹൈദരാബാദിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ശനിയാഴ്ച പോലീസ് സംരക്ഷണയിൽ ലക്ഷ്മണിന്റെ വീട്ടിലേക്ക് ഇവരെത്തുകയും ചെയ്തു.

ലക്ഷ്മണിന്റെ വീട്ടിലെത്തിയ അനുരാധയുടെ ബന്ധുക്കൾ ഇവരെ മർദിച്ച ശേഷം അനുരാധയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് നാട്ടുകാരുടെ മുന്നിലിട്ടാണ് അനുരാധയെ മർദിച്ച് കൊന്നത്. സംഭവത്തിൽ അനുരാധയുടെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *