തെലങ്കാനയിൽ ടിആർഎസുമായി ലയിക്കണമെന്ന് കോൺഗ്രസിന്റെ 18ൽ 12 എംഎൽഎമാർ; നാണം കെട്ട് നേതൃത്വം

തെലങ്കാനയിൽ കോൺഗ്രസ് വൻ നാണക്കേടിൽ. ഭരണകക്ഷിയായ ടി ആർ എസുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ 12 എംഎൽഎമാർ സ്പീക്കറെ കണ്ടു. ആകെ 18 എംഎൽഎമാരാണ് സംസ്ഥാനത്ത് കോൺഗ്രസിനുള്ളത്. പാർട്ടി മാറിയാൽ അയോഗ്യരാക്കപ്പെടുമെന്നതിനാലാണ് 12 പേരും ലയനം എന്ന ആവശ്യവുമായി സ്പീക്കറെ കണ്ടിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഏതൊരു രാഷ്ട്രീയപാർട്ടിയുടെയും മൂന്നിൽ രണ്ട് അംഗങ്ങൾ തയ്യാറായാൽ ലയനം സാധ്യമാണ്. ലയനത്തിനെതിരെ ഉത്തംകുമാർ അടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ടി ആർ എസ് തങ്ങളുടെ എംഎൽഎമാരെ പണം നൽകി സ്വാധീനിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *