80 കോടി വിലവരുന്ന വിഗ്രഹങ്ങൾ കടത്തിയ കേസിൽ ക്ഷേത്രം പൂജാരി അറസ്റ്റിൽ

  • 5
    Shares

കോടികൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്തിയ കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയാണ് പുഴൽ കാവൻഗരിയിലെ ക്ഷേത്രപൂജാരി ജയകുമാർ. 80 കോടി രൂപ വിലവരുന്ന വിഗ്രഹങ്ങളാണ് ഇയാൾ വിദേശത്തേക്ക് കടത്തിയത്.

വിവിധ ക്ഷേത്രങ്ങളിൽ നിന്ന് കവർന്ന വിഗ്രഹങ്ങൾ മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച് വിദേശത്തേക്ക് കടത്തുകയായിരുന്നു. കാഞ്ചിപുരം, തിരുവണ്ണാമല എന്നീ ജില്ലകളിൽ കവർച്ച നടത്തിയ വിഗ്രഹങ്ങളാണ് ഏറെയും.

കാഞ്ചിപുരം മണികണ്‌ഠേശ്വര ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ശിവ പാർവതി വിഗ്രഹങ്ങൾ, തിരുവണ്ണാമലൈ സൗന്ദിര്യായപുരം ക്ഷേത്രത്തിലെ ആദികേശവ പെരുമാൾ, വെങ്കിടേശ്വര പെരുമാൾ, ശങ്കരത്താഴ് വർ, ഭൂതേവി തുടങ്ങിയ വിഗ്രഹങ്ങളാണ് വിദേശത്തേക്ക് കടത്തിയത്. ഓരോ വിഗ്രഹത്തിനും പത്തു കോടി രൂപയാണ് ഇയാൾ വാങ്ങിച്ചിരുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *