കാശ്മീരിൽ പുൽവാമ മാതൃകയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്; അതീവ ജാഗ്രതാ നിർദേശം
ജമ്മു കാശ്മീരിൽ പുൽവാമക്ക് സമാനമായ രീതിയിൽ ആക്രണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമേരിക്കയും പാക്കിസ്ഥാനുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചാകും ആക്രമണമെന്നാണ് ഇന്റലിജൻസ് വിവരം. ഇതോടെ ജമ്മു കാശ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പാക്കിസ്ഥാനും മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ അൽ ഖ്വയ്ദ ആണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ത്രാലിൽ അൽ ഖ്വയ്ദ നേതാവായ സാക്കീർ മൂസയെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.