രാജ്യത്തെ നടുക്കി ഭീകരാക്രമണം; 18 ജവാൻമാർക്ക് വീരമൃത്യു, മരണസംഖ്യ ഉയർന്നേക്കും

  • 176
    Shares

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോരയിൽ നടന്ന ഭീകരാക്രമണത്തിൽ 18 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു. സിആർപിഎഫിന്റെ വാഹനവ്യൂഹത്തിന് നേർക്കാണ് ഭീകരാക്രമണം നടന്നത്. നാൽപ്പതിലധികം സൈനികർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. രണ്ടായിരത്തിലധികം സൈനികരാണ് വാഹനവ്യൂഹത്തിലാകെ ഉണ്ടായിരുന്നത്. ആക്രമണത്തിൽ തകർന്ന വാഹനത്തിൽ 35 സൈനികരുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ഈ വർഷം ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *