ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യം. ഗുജറാത്തിലെ കച്ചിൽ ഉപേക്ഷിച്ച നിലയിൽ പാക് ബോട്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് കരസേനാ ദക്ഷിണ കമാൻഡ് മേധാവി ലഫ്. ജനറൽ എസ് കെ സൈനി പറഞ്ഞു
കഴിഞ്ഞാഴ്ചയും തീവ്രവാദികൾ ഗുജറാത്ത് തീരം വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു.