ശ്രീഹരിക്കോട്ടക്ക് ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി, രണ്ട് പേർ കസ്റ്റഡിയിൽ

ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് വിവരം നൽകിയത്.

കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ പരിശോധന നടത്തുകയാണ്. സമുദ്രാതിർത്തിയിൽ കർശന നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. തീരദേശ സേന, മറൈൻ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ നിയന്ത്രണങ്ങൾ

ശ്രീഹരിക്കോട്ടക്ക് സമീപത്തുള്ള വനപ്രദേശത്ത് നിന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *