മസൂദ് അസറിനെ മോചിപ്പിച്ചതായി റിപ്പോർട്ട്, പാക് പിന്തുണയോടെ രാജ്യത്ത് ഭീകരാക്രമണ സാധ്യത; അതീവ ജാഗ്രതാ നിർദേശം

പാക്കിസ്ഥാൻ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ അധിക സേനാ വിന്യാസവും നടത്തിയിതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സിയാൽകോട്ട്-ജമ്മു കാശ്മീർ മേഖലയിൽ പാക്കിസ്ഥാൻ കൂടുതൽ സൈനിക വിന്യസിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ അയച്ചിരിക്കുന്നത്.

കൊടുംഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി മോചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനായാണ് അസറിനെ വിട്ടയച്ചതെന്നാണ് ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *