തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് കൊടുക്കാൻ വെച്ചിരുന്ന 1.48 കോടി രൂപ പിടിച്ചെടുത്തു; തടയാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം, ആകാശത്തേക്ക് വെടിവെച്ചു

Loading...
  • 23
    Shares

തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. ടിടിവി ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. ആണ്ടിപ്പെട്ടി മണ്ഡലത്തിലാണ് സംഭവം

94 പൊതികളിലായാണ് ഇത്രയും തുക സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വാർഡുകളുടെ നമ്പറുകളും ഓരോ വാർഡുകളിലെ വോട്ടർമാരുടെ എണ്ണവും കവറുകളിൽ രേഖപ്പെടുത്തിയിരുന്നു. ആളൊന്നിന് 300 രൂപ തോതിലാണ് നൽകാൻ സൂക്ഷിച്ച് വെച്ചിരുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ബലമായി പാർട്ടി പ്രവർത്തകർ തടയാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷത്തിന് കാരണമായി. ഒടുവിൽ പോലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. ഇതോടെ പ്രവർത്തകർ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *