മഴ ലഭിക്കാൻ തവളകളുടെ കല്യാണം നടത്തി ബിജെപി മന്ത്രി

മഴ ലഭിക്കാൻ ക്ഷേത്രത്തിൽ തവളകളുടെ കല്യാണം നടത്തി മധ്യപ്രദേശിലെ ബിജെപി മന്ത്രി. വനിതാ ശിശു ക്ഷേമ മന്ത്രി ലളിത യാദവാണ് ചത്തർപൂർ ക്ഷേത്രത്തിൽ തവളകളുടെ വിവാഹം നടത്തിയത്.

നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി മന്ത്രിയുടെ തവളകല്യാണം. വിവാഹശേഷം അതിഥികൾക്ക് സദ്യയും ഒരുക്കിയിരുന്നു. മഴ ലഭിക്കാൻ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി തവളകളുടെ വിവാഹം നടത്തുന്നത് ചിലയിടങ്ങളിൽ നിലനിൽക്കുന്ന പുരാതന ആചാരമാണ്.

ചത്തർപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയാണ് ലളിത യാദവ്. അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രിയുടെ നടപടി വ്യാപക വിമർശനങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *