ചങ്ക് അധ്യാപകന്റെ സ്ഥലംമാറ്റത്തിൽ അലമുറയിട്ട് വിദ്യാർഥികൾ; ഒടുവിൽ ഉത്തരവ് മരവിപ്പിച്ചു

Loading...
  • 79
    Shares

ഒരു അധ്യാപകനെ വിദ്യാർഥികൾ ഇത്രയധികം സ്‌നേഹിച്ച് കാണുമോയെന്ന് സംശയമാണ്. അതുപോലുള്ള വാർത്തകളും ചിത്രങ്ങളും ദൃശ്യങ്ങളുമാണ് തിരുവള്ളൂരിൽ നിന്ന് വരുന്നത്. സ്‌കൂളിൽ നിന്ന് സ്ഥലം മാറി പോകുന്ന അധ്യാപകനെ വിടാതെ ചേർത്തു പിടിച്ച് അലമുറയിടുന്ന വിദ്യാർഥികൾ. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പിന് മരവിപ്പിക്കേണ്ടതായും വന്നു.

തിരുവള്ളൂർ വെള്ളിങ്ങരം സർക്കാർ സ്‌കൂളിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഇരുപത്തിയെട്ടുകാരനായ ഭഗവാൻ 2014ലാണ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി എത്തുന്നത്. അതുവരെ തോൽവി മാത്രം അറിഞ്ഞിരുന്ന വിദ്യാർഥികൾ മെല്ലെ മെല്ലെ മുന്നിലെത്താൻ തുടങ്ങി. ഒടുവിൽ ആരും തോൽക്കാത്ത നിലയിലേക്ക് സ്‌കൂൾ വളരുകയും ചെയ്തു.

ഇതിനിടയിലാണ് ഭഗവാന് സ്ഥലംമാറ്റ ഉത്തരവ് വന്നത്. ഇത് വിദ്യാർഥികൾക്ക് സഹിക്കാനാകുന്നതിലും അധികമായിരുന്നു. ഇവർ ഭഗവാനെ സ്‌കൂളിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ ചേർത്തുപിടിച്ച് കരഞ്ഞു. പിന്നീട് സ്‌നേഹത്തോടെ ബലമായി തന്നെ ക്ലാസ് മുറിയിലേക്ക് തിരികെ എത്തിച്ചു. കുട്ടികളുടെ സ്‌നേഹം കണ്ട് ഭഗവാനും പൊട്ടിക്കരഞ്ഞു. ഇതോടെ സ്ഥലം മാറ്റ ഉത്തരവ് താത്കാലികമായി വിദ്യാഭ്യാസ വകുപ്പ് മരവിപ്പിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *