തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നു
തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങൾ അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ നീക്കം. നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നതിന് പാട്ടത്തിന് നൽകാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി എന്നിവയാണ് പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്ന മറ്റു വിമാനത്താവളങ്ങൾ
ഡൽഹി, മുംബൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് ആറെണ്ണം കൂടി ഈ പട്ടികയിലേക്ക് കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.