ഡൽഹിയിൽ മൂന്ന് കുട്ടികൾ പട്ടിണിയെ തുടർന്ന് മരിച്ചു; ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് ഡോക്ടർമാർ

  • 14
    Shares

ഡൽഹിയിൽ പട്ടിണിയെ തുടർന്ന് മൂന്ന് പെൺകുട്ടികൾ മരിച്ചു. രണ്ട്, നാല്, എട്ട് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഡൽഹിയിലെ മണ്ഡേവാലിയിലാണ് സംഭവം.

കുട്ടികളെ അമ്മയും കുടുംബ സുഹൃത്തും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ദിവസങ്ങളായി കുട്ടികളുടെ വയറ്റിലേക്ക് ഭക്ഷണം ചെന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.

ബംഗാളിൽ നിന്നുള്ളതാണ് കുടുംബം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. റിക്ഷാവലിയാണ് കുട്ടികളുടെ അച്ഛന് ജോലി. ഇയാൾ വാടകക്ക് എടുത്ത റിക്ഷ അടുത്തിടെ മോഷണം പോയതോടെ കുറച്ചുദിവസങ്ങളായി ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചാണ് പിതാവ് കുട്ടികൾക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *