റെയിൽവേ സ്‌റ്റേഷനിൽ അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്നു

ജംഷഡ്പൂരിൽ അമ്മക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം തലയറുത്ത് കൊന്നു. ടാറ്റാ നഗർ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ഇന്നലെയാണ് തലയറുത്ത നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് പിടികൂടി. കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിപ്പാടുകളുണ്ട്. ലൈംഗികാതിക്രമത്തിന് വിധേയമായതായും സംശയിക്കുന്നു. റിങ്കുവെന്ന ആളാണ് പോലീസ് പിടിയിലായത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് റിങ്കു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *