കർണാടകയിൽ ബിജെപി പണി തുടങ്ങി; ടിപ്പു ജയന്തി ആഘോഷം നിർത്തലാക്കി

അധികാരമേറ്റ് സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ കർണാടകയിൽ ബിജെപി സർക്കാർ കടുത്ത നടപടികളിലേക്ക്. യെദ്യൂരപ്പ സർക്കാർ സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷം നിർത്തലാക്കി. സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി ഈ നിർദേശം നൽകി.

തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ബിജെപി എംഎൽഎ കെ ജി ബൊപ്പയ്യ നൽകിയ അപേക്ഷയിലാണ് നടപടി. യെദ്യൂരപ്പയുടെ നടപടിക്കെതിരെ കോൺഗ്രസും ജെഡിഎസും രംഗത്തുവന്നു.

2015ൽ സിദ്ധരാമയ്യ സർക്കാരാണ് ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. എല്ലാ വർഷവും നവംബർ മാസത്തിലാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നത്. ബിജെപി ഇതിനെതിരെ നേരത്തു തന്നെ രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *