കനത്ത നാശനഷ്ടങ്ങൾ വരുത്തി തിത്‌ലി ചുഴലിക്കാറ്റ്; എട്ട് മരണം

  • 20
    Shares

ഒഡീഷയിലും ആന്ധ്രാപ്രദേശിന്റെയും വടക്കൻ തീരങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഏട്ട് പേരുടെ മരണം ആന്ധ്രയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്യ ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരങ്ങൾ കടപുഴകി വീണതും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണതുമാണ് മരണ കാരണം

150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. രാവിലെ ആറ് മണിയോടെയാണ് തിത്‌ലി ചുഴലിക്കാറ്റ് തീരത്തേക്ക് എത്തിയത്. രണ്ട് സംസ്ഥാനങ്ങളിലുമായി നിരവധി വീടുകളും തകർന്നിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *