തിത്‌ലി ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് ഒഡീഷ; വ്യാപക നാശനഷ്ടം

  • 21
    Shares

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‌ലി കൊടുങ്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞുവീശുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തിത്‌ലി ഒഡീഷ തീരത്ത് എത്തിയത്. കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡിഷ-ആന്ധ്രാ തീരപ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതക്കുന്നത്. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒഡീഷയിലെ ഗഞ്ചം, ഗജപതി, പുരി ജില്ലകളിൽ അതിശക്തമായ കാറ്റിനൊപ്പം മഴയും തകർത്തുപെയ്യുകയാണ്. 800ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. അടുത്ത 18 മണിക്കൂറിനകം ചുഴലിക്കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് മുന്നറിയിപ്പ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *