സംഗീത പരിപാടി എയർപോർട്ട് അതോറിറ്റി റദ്ദാക്കി; സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്ന് ടിഎം കൃഷ്ണ
സംഘപരിവാർ ഭീഷണിയെ തുടർന്ന് ടിഎം കൃഷ്ണയുടെ സംഗീത പരിപാടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനെന്നും മുസ്ലിം കൃസ്ത്യൻ പാട്ടുകൾ ആലപിക്കുന്നയാളുമെന്ന് ആരോപിച്ചാണ് സംഘപരിവാർ ടിഎം കൃഷ്ണക്കെതിരെ പ്രചാരണം അഴിച്ചുവിട്ടത്. ഇതേ തുടർന്നാണ് ഈമാസം 17, 18 തീയതികളിൽ ഡൽഹിയിൽ നടക്കാനിരുന്ന സംഗീത പരിപാടി റദ്ദാക്കിയത്.
ഡൽഹി നെഹ്റു പാർക്കിൽ ഔദ്യോഗികമായി പരിപാടി പ്രഖ്യാപിച്ചതിന് ശേഷമാണ് എയർപോർട്ട് അതോറിറ്റി പിൻമാറിയിരിക്കുന്നത്. ടിഎം കൃഷ്ണയുടെ മതേതര നിലപാടുകളാണ് സംഘപരിവാറിന്റെ രോഷത്തിന് കാരമം. കഴിഞ്ഞ ഓഗസ്റ്റിൽ കർണാടക സംഗീതത്തിൽ മുസ്ലിം കൃസ്ത്യൻ പാട്ടുകൾ പാടിയതിന് കൃഷ്ണക്കെതിരെ ഭീഷണിയുയർന്നിരുന്നു.
എന്നാൽ സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്ന് ടിഎം കൃഷ്ണ പ്രതികരിച്ചു. എല്ലാ മാസവും കൃസ്ത്യൻ ഭക്തിഗാനങ്ങൾ കർണാടക സംഗീതത്തിൽ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു